ഒന്നാം കൊമ്പത്തെ
ഒന്നാം കൊമ്പത്തെ
ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ
പൂവാലൻ പൂങ്കിളി ഓമലാളേ...
പൊന്നിൻകുടത്തിന്റെ പൂങ്കവിൾത്തുഞ്ചത്തെ
ചന്തമിയന്ന പൂ കാണാൻ വാ...
ഒച്ചയുണ്ടാക്കാതെയെത്തണം നീ.. നിന്റെ
തൂവൽ വിതാനം മിനുക്കിടേണം...
രാരിരി രാരാരോ... രാരിരോ രാരിരിരാരാരോ
രാരിരിരാരാരോ.. രാരിരോ രാരിരി രാരാരോ..
പൂനിലാപ്പൂഞ്ചോലയാതിരാ പൊൻകുളിർ...
പൂമ്പാറ്റ ചുംബിച്ച മാരിവില്ലും....
ഓമന... കൺതുറന്നമ്മയെ നോക്കുമ്പോൾ
നാല്പാമരത്തിന്റെ കാറ്റുംവേണം
പിന്നെ കാലിലെ പാദസരങ്ങൾ കിലുക്കാതെ...
മിന്നാമിനുങ്ങും അണഞ്ഞിടേണം...
സന്ധ്യതൻ ഉദ്യാനവല്ലിയിൽ മൊട്ടിട്ട
വാസനപ്പൂക്കളും ഏറെ വേണം..
സ്വപ്നത്തിൽ മെല്ലെ ചിരിച്ചു നീന്തീടുവാൻ
മൈലാഞ്ചി കൊണ്ടൊരു തോണിവേണം..
പിന്നെ കൊഞ്ചിച്ചിരിക്കുവാൻ അമ്മയ്ക്ക് നോവാത്ത
ജീവനിൽ നിന്റെ ഒരുമ്മവേണം
ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ
പൂവാലൻ പൂങ്കിളി ഓമലാളേ...
രാരിരി രാരാരോ... രാരിരോ.. രാരിരിരാരാരോ
രാരിരിരാരാരോ.. രാരിരോ രാരി രാരോ..
ഉഹുംഹും ..ഉം ...ഉഹുംഹും ..ഉം ...