ആരു വാങ്ങും ഇന്നാരു വാങ്ങും

ആരു വാങ്ങും ഇന്നാരു വാങ്ങും
ഈ ആരാമത്തിന്റെ രോമാഞ്ചം
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിൻ സുസ്മിതം..

ആരു വാങ്ങും ഇന്നാരു വാങ്ങും
ഈ ആരാമത്തിന്റെ രോമാഞ്ചം...
പൂർവ്വ ദിഗ്മുഖഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ..
പൂർവ്വ ദിഗ്മുഖഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ...

നിദ്രയെന്നോടു യാത്രയും ചൊല്ലി
നിർദ്ദയം വിട്ടുപോകയാൽ...
മന്ദചേഷ്ടനായ് നിന്നിരുന്നു ഞാൻ
മന്ദിരാങ്കണ വീഥിയിൽ..
മന്ദചേഷ്ടനായ് നിന്നിരുന്നു ഞാൻ
മന്ദിരാങ്കണ വീഥിയിൽ..
എത്തിയെൻ‌ കാതിലപ്പൊഴുതൊരു
മുഗ്ദ്ധസംഗീതകന്ദളം
ആരു വാങ്ങും ഇന്നാരു വാങ്ങും
ഈ ആരാമത്തിന്റെ രോമാഞ്ചം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aaru vangu innaru vangum

Additional Info