മാമ്പൂ പൊഴിക്കുന്ന

മാമ്പൂ പൊഴിക്കുന്ന കാറ്റേ...
കിനാവിലെ നീല നിലാവും പൊഴിച്ചതെന്തേ
മാമ്പൂ പൊഴിക്കുന്ന കാറ്റേ...
കിനാവിലെ നീല നിലാവും പൊഴിച്ചതെന്തേ..
പൂക്കൈതവാസന നീന്തും പുലർച്ചയിൽ
വേർപാടിതെന്തേ... തിടുക്കത്തിലിങ്ങനേ..
മാമ്പൂ പൊഴിക്കുന്ന കാറ്റേ...
കിനാവിലെ നീല നിലാവും പൊഴിച്ചതെന്തേ..

ആരോരുമറിയാതെ.. വന്നെന്റെ നിദ്രയിൽ
ചാരുഹാസമോടെന്നെ പുണരുമ്പോൾ
മോഹിച്ച വല്ലിയിൽ... വാസന്തമായവൻ
ആശ്വസിപ്പിക്കും വിരൽപ്പാട്‌ തന്നവൻ
ഒന്നും പറയാതെ... പോയതെന്തേ
എന്റെ ഒറ്റമന്ദാരമേ..ചൊല്ലുമോ നീ..
മാമ്പൂ പൊഴിക്കുന്ന കാറ്റേ..
കിനാവിലെ.. നീലനിലാവും പൊഴിച്ചതെന്തേ

പൂക്കാതെ നിന്ന പൂവാകയിൽ.. സന്ധ്യതൻ
ആർദ്രവിരൽ സ്പർശം ഇന്ന് മായുമ്പോഴും
വേനലിൻ കൺകോണിൽ ചാറ്റൽമഴ കൊണ്ട്
കണ്ണീർ പൊഴിക്കുന്ന സങ്കടനാഴിക..
യാത്രയാവൂ സഖി.. എന്നുഴലുമ്പൊഴും
നിന്നെ തിരഞ്ഞു ഞാൻ ഏകാന്ത ജീവനേ
മാമ്പൂ പൊഴിക്കുന്ന കാറ്റേ..
കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
mampoo pozhikkunna

Additional Info

അനുബന്ധവർത്തമാനം