പ്രിയദർശിനീ
Music:
Lyricist:
Singer:
Film/album:
പ്രിയദര്‍ശിനി ഞാന്‍ നമുക്കൊരു
പ്രേമപഞ്ചവടി തീര്‍ത്തു
മനോജ്ഞ സന്ധ്യാരാഗം പൂശിയ
മായാലോകം തീര്‍ത്തു
(പ്രിയദര്‍ശിനി..)
അരികില്‍ സരയൂ നദിയുണ്ടോ - അതിൽ
അന്നമുഖത്തോണിയുണ്ടോ
അക്കളിത്തോണി തുഴഞ്ഞു നടന്നാല്‍
മുങ്ങിപ്പോയാലോ - ചുഴികളില്‍
മുങ്ങിപ്പോയാലോ
മുത്തുകിട്ടും കൈനിറയെ മുത്തുകിട്ടും
ഓഹോ... ഓഹോ... ഓ....
(പ്രിയദര്‍ശിനി..)
അവിടേ കറുകക്കുടിലുണ്ടോ - അതിൽ
അംശുമതി പുഷ്പമുണ്ടോ
പെണ്‍കൊടി നിന്നെ കണ്ടുകൊതിച്ചൊരു
പൊന്മാന്‍ വന്നാലോ - അതിലൊരു
പൊന്മാന്‍ വന്നാലോ
ഞാന്‍ വളര്‍ത്തും പുഴയരികില്‍ ഞാന്‍ വളര്‍ത്തും
ആ... ആ...
(പ്രിയദര്‍ശിനി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Priyadarsinee
Additional Info
Year:
1969
ഗാനശാഖ: