എനിക്കും ഭ്രാന്ത് നിനക്കും ഭ്രാന്ത്

എനിക്കും ഭ്രാന്ത് - നിനക്കും ഭ്രാന്ത് 
എല്ലാര്‍ക്കുമെല്ലാര്‍ക്കും ഭ്രാന്ത്
കനകം മൂലം കാമിനി മൂലം
മനുഷ്യനിപ്പോഴും ഭ്രാന്ത്
(എനിക്കും...)

സത്യം തെരുവില്‍ മരിച്ചു
തത്വശാസ്ത്രം ചിതലുപിടിച്ചു
ഭൂമിക്കു വഴിപിഴച്ചു - മാനം തീപിടിച്ചു
മാനം തീപിടിച്ചു
(എനിക്കും...)

സ്വപ്നം ചിതയില്‍ ദഹിച്ചു
സ്വര്‍ഗ്ഗദൂതന്‍ കുരിശില്‍ പിടച്ചു
ധര്‍മ്മത്തിന്‍ തലനരച്ചു - ദൈവം രാജിവെച്ചു
ദൈവം രാജിവെച്ചു
(എനിക്കും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enikkum Bhranthu

Additional Info

Year: 
1969

അനുബന്ധവർത്തമാനം