പാലാഴിമഥനം കഴിഞ്ഞൂ (F)
പാലാഴിമഥനം കഴിഞ്ഞു
പാര്‍വണചന്ദ്രിക വിരിഞ്ഞു
മനസ്സിന്‍ ചിപ്പിയില്‍ പവിഴച്ചിപ്പിയില്‍
മൃതസഞ്ജീവനി നിറഞ്ഞു (പാലാഴിമഥനം..)
വസന്തവധുവിനെ വരനണിയിച്ചു
വജ്രം പതിച്ചൊരു പൂത്താലി
സുമംഗലീ - സുമംഗലീ
സ്വര്‍ഗ്ഗസദസ്സില്‍ നിനക്കു കിട്ടീ
സുവര്‍ണ്ണ സോപാനം (പാലാഴിമഥനം..)
മരിച്ച മദനന്‍ ഉയിര്‍ത്തെഴുന്നേറ്റു
മണ്ണില്‍ ചെഞ്ചൊടി പൂവിട്ടു
പ്രേമമയീ - പ്രേമമയീ
പ്രിയതമന്‍ വരും നിനക്കു കിട്ടും
നിറഞ്ഞ രോമാഞ്ചം
പ്രിയതമന്‍ വരും നിനക്കു കിട്ടും
നിറഞ്ഞ രോമാഞ്ചം (പാലാഴിമഥനം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paalaazhimadhanam Kazhinjoo (F)
Additional Info
Year:
1969
ഗാനശാഖ: