ഗോരോചനം കൊണ്ടു കുറി തൊട്ടു

ഗോരോചനം കൊണ്ടു കുറി തൊട്ടു
ഗോപിക്കുറി തൊട്ടു
അഞ്ജനമെഴുതിയ കൺകോണുകളാൽ
ആയിരം ഹൃദയങ്ങൾ എതിരിട്ടു 
(ഗോരോചനം..)

ഓരോ ഹൃദയവും ഓരോ ഹൃദയവും
ഓരോ മാല കൊരുത്തു തന്നൂ 
എനിക്കോരോ മാല കൊരുത്തു തന്നൂ
മാറിലെ മാലയിലെ മാതളമൊട്ടുകൾ
മാരകാകളികൾക്ക് താളമിട്ടു 
(ഗോരോചനം..)

ഓരോ യാമവും ഓരോ യാമവും
ഓരോ പുളകമിറുത്തു തന്നൂ
എനിക്കോരോ പുളകമിറുത്തു തന്നൂ
പ്രാണനിൽ തേൻ പകരും ചുംബനച്ചൂടുകൾ
പ്രേമഭാവനകൾക്ക് രൂപമിട്ടു 
(ഗോരോചനം..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gorochanam Kondu

Additional Info

Year: 
1969

അനുബന്ധവർത്തമാനം