പടച്ചവനുണ്ടെങ്കിൽ
പടച്ചവനുണ്ടെങ്കിൽ പടച്ചവൻ ഞമ്മളോടു
പെണങ്ങി നടക്കണതെന്താണ് (2)
കമ്പി പയിപ്പിച്ചു ഖൽബിനകത്തിട്ടു
പമ്പരം കറക്കണതെന്താണ് (2)
പടച്ചവനുറങ്ങണ പതിനാലാംബഹറിലെ
പനിനീർപ്പൂങ്കാവിലെ പൂത്തുമ്പീ (2)
ഒരിക്കലും തുറക്കാത്ത വെളിച്ചം കേറാത്ത
കരളിന്റെ അറവാതിൽ തുറന്നാട്ടെ (2)
(പടച്ചവൻ... )
മലർച്ചുണ്ടിൽ വിരിയണ മണിമുല്ലയിതളിലെ
മധുരത്തേനമൃതിറ്റു തന്നാട്ടെ (2)
ഒരിക്കലും പൂക്കാത്ത പൂക്കാലം കാണാത്ത
കരളിന്റെ മുളങ്കൊമ്പിലിരുന്നാട്ടെ (2)
പടച്ചവനുണ്ടെങ്കിൽ പടച്ചവൻ ഞമ്മളോടു
പെണങ്ങി നടക്കണതെന്താണ്
കമ്പി പയിപ്പിച്ചു ഖൽബിനകത്തിട്ടു
പമ്പരം കറക്കണതെന്താണ് (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Padachavanundenkil
Additional Info
ഗാനശാഖ: