കിഴക്ക് കിഴക്ക് കിഴക്കൻ കാട്ടിലെ

കിഴക്ക് കിഴക്ക് കിഴക്കന്‍ കാട്ടിലെ 
കിങ്ങിണിക്കൂട്ടിലെ തത്തമ്മ
പണ്ടൊരു ചക്കിപ്പരുന്തിന്‍റെ വീട്ടില്‍ 
പാട്ടുകച്ചേരിക്ക് പോയി
(കിഴക്ക്... )

കുഞ്ഞിച്ചിറകു മുളയ്ക്കാത്ത കുഞ്ഞിനെ 
കൂടെക്കൊണ്ടു പോയ് തത്തമ്മ (2)
പച്ചപ്പനംകൂട്ടിനുള്ളിലുറക്കി 
പല്ലവി പാടീ തത്തമ്മ (2)

പാട്ടിനിടയ്ക്കു പനംതത്ത ചോദിച്ചു 
പല്ലു കടിക്കണതാരാണ് (2)
ചക്കിപ്പരുന്തു വിളിച്ചു പറഞ്ഞു 
പുത്തരിച്ചോറിലെ കല്ലാണ് (2)
(കിഴക്ക്... )

കച്ചേരി തീര്‍ന്നപ്പോ വീട്ടിന്‍റെ മുറ്റത്ത് 
ചക്കിപ്പരുന്തിനെ കണ്ടില്ല (2)
താരാട്ട് കേട്ടു മയങ്ങിയുറങ്ങിയ 
തങ്കക്കുടത്തിനെ കണ്ടില്ല (2)

കാലത്തു ചക്കിപ്പരുന്തു ചവച്ചിട്ട 
കുഞ്ഞിനെ കണ്ടു തത്തമ്മ (2)
ഇത്തിരിച്ചുണ്ടുമിളം ചിറകും കണ്ട് 
പൊട്ടിക്കരഞ്ഞൂ തത്തമ്മ (2)

കിഴക്ക് കിഴക്ക് കിഴക്കന്‍ കാട്ടിലെ 
കിങ്ങിണിക്കൂട്ടിലെ തത്തമ്മ
പണ്ടൊരു ചക്കിപ്പരുന്തിന്‍റെ വീട്ടില്‍ 
പാട്ടുകച്ചേരിക്ക് പോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kizhakku kizhakku

Additional Info

അനുബന്ധവർത്തമാനം