രാജമല്ലികൾ പൂമഴ തുടങ്ങി
രാജമല്ലികൾ പൂമഴ തുടങ്ങീ
രാജമന്ദിര വീഥികൾ മയങ്ങീ
പൂജാചന്ദന കളഭം ചാർത്തും
പൂനിലാവാം നായിക ഒരുങ്ങീ
എവിടെ എൻ പ്രിയനെവിടെ
എൻ കാൽചിലങ്കകൾ തേങ്ങിത്തുടങ്ങി
എൻ കാൽചിലങ്കകൾ തേങ്ങിത്തുടങ്ങി
ഓ..ഓ..ഓ..
സുന്ദരീ കാവ്യസുന്ദരീ
സുരലോക സങ്കല്പസുന്ദരീ
വിടരാത്ത മൊട്ടുകൾ നിൻ വിരൽ തട്ടിയാൽ
വിടരും നറുമണം പടരും
മധുബിന്ദുവില്ലാത്ത മലരിൽ നീ മുട്ടിയാൽ
മലരും മധുവതിൽ നിറയും സുന്ദരീ സുന്ദരീ
പനിനീർ ദലങ്ങളാൽ തോരണം ചാർത്തിയ
പൗർണ്ണമിത്തേരിറങ്ങീ
തേരോടും വാടിയിൽ ഒന്നിച്ചിരിക്കാം
ഓരോ കഥകൾ പറഞ്ഞിരിക്കാം
ഒന്നിച്ചുറങ്ങാൻ സമയമില്ല
ഇന്നേ പോകണം പോർക്കളത്തിൽ
വിട തരികോമനേ പോയ് വരാം ഞാൻ
കല്യാണമാലയും കൊണ്ടു വരാം
സന്ധ്യകൾ വിടർന്നു കൊഴിഞ്ഞൂ
കുങ്കുമച്ചെപ്പുകൾ നിറഞ്ഞൂ
രാത്രികളായിരം മൂകരായ് അകന്നു
രാജനർത്തകി കാത്തിരുന്നു
രാത്രി വിടർന്നാൽ പൂവുകൾ കൊഴിയും
രാജമല്ലിയായ് തീർന്നു അവളൊരു
രാജമല്ലിയായ് തീർന്നു