കസ്തൂരിമണം വേണോ

കസ്തൂരി മണം വേണോ
കളഭത്തിൻ കുളിർ വേണോ
കൗമുദി വിടരും രജനീയാമം
കാത്തിരിക്കുന്നു - പ്രിയരേ
കാത്തിരിക്കുന്നു
(കസ്തൂരി...)

എന്റെ കണ്മുനയിൽ ഒരു
പൊന്നൂയലാടും
എന്റെ ചെഞ്ചൊടിയിൽ ഒരു
കുങ്കുമക്കുലയാടും
ഊഞ്ഞാലാടാൻ വരുമോ
കുങ്കുമമണിയാൻ വരുമോ
കവികളേ വരൂ വരൂ
കവികളേ വരൂ വരൂ - പ്രിയരേ
(കസ്തൂരി...)

സ്വപ്നഭൂമിയിൽ ഞാൻ ഒരു
ചൈത്രവനിയാകും
ചിത്രചഷകത്തിൽ ഞാൻ
സ്വർഗ്ഗസുധയാകും
പൂ നുള്ളാനായ് വരുമോ
പൂമ്പൊടി നുകരാൻ വരുമോ
കവികളേ വരൂ വരൂ
കവികളേ വരൂ വരൂ - പ്രിയരേ
(കസ്തൂരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kasthoori manam veno

Additional Info

Year: 
1974

അനുബന്ധവർത്തമാനം