ആവണിപ്പൊൻ പുലരി
ആവണിപ്പൊൻപുലരി
ആനന്ദ നീഹാര രത്നബിന്ദുക്കളാൽ
ആലിംഗനം ചെയ്ത പൂവേ
അരുണന്റെ രശ്മികൾ നിന്നെ തലോടുമ്പോൾ
ആലസ്യമെന്തിനായി
(ആവണി...)
അജ്ഞാതഭൂതങ്ങൾ അലറിനടക്കുമീ
അന്ധകാരത്തുരുത്തിൽ
സ്നേഹനക്ഷത്രമായ് നീ വിടർന്നൂ നിന്റെ
മോഹത്തിൻ ഒളി പരന്നൂ
നിൻ വർണ്ണമെന്റെ പ്രതീക്ഷയായി
നിൻ ഗന്ധം ജീവപ്രവാഹമായി
പ്രവാഹമായി
(ആവണി..)
ദുഃഖങ്ങളായിരം ഇടറിത്തുടിക്കുമീ
ദുഃസ്വപ്ന രാത്രികളിൽ
ഗാനശലാകയായ് ഞാനലഞ്ഞൂ നിന്റെ
മൗലിയിൽ കുളിർ ചൊരിഞ്ഞൂ
പുലിരിയിൽ ഞാൻ സൂര്യരശ്മിയായി
പൂവിതളിൽ ഞാൻ പടർന്നൊഴുകി
പടർന്നൊഴുകി
(ആവണി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Avanippon pulari
Additional Info
Year:
1974
ഗാനശാഖ:

