കല്യാണപ്പാട്ടു പാടെടീ
കല്യാണപ്പാട്ടു പാടെടീ കിളിമകളേ
കതിർമാല കോർത്തു നൽകെടീ കിളിമകളേ
നാലമ്പല നട തുറന്നൂ ദീപം കാണടീ
നാലുമൊഴി കുരവയിടാൻ കൂട്ടു പോരടീ (കല്യാണ..)
ആകാശം മുകിലിന്മേൽ മാല കെട്ട്
മാല കെട്ട് മാല കെട്ട്
അരമന സുന്ദരിക്ക് പള്ളിക്കെട്ട്
പള്ളിക്കെട്ട് പള്ളിക്കെട്ട്
സംഗീതസദസ്സിനു നേരമായി
സാവിത്രീ സ്വയംവര കാലമായി
സംഗീതസദസ്സിനു നേരമായി
സാവിത്രീ സ്വയംവര കാലമായി (കല്യാണ..)
രാജവീഥിയാകെ തോരണത്തിൽ മുങ്ങീ
രാജ്യമെങ്ങും രാജഭക്തി ഗീതികയിൽ മുങ്ങി
താരം താഴെ വന്നോ താലപ്പൊലിയേന്താൻ
വാനം മണ്ണിൽ വന്നോ ദീപക്കാഴ്ച കാണാൻ
ദീപക്കാഴ്ച കാണാൻ
ലാലലലല..ലാലാലാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalyanapaattu
Additional Info
ഗാനശാഖ: