കസ്തൂരിമല്ലിക പുടവ ചുറ്റി

കസ്തൂരിമല്ലിക പുടവ ചുറ്റി
കാനനകന്യയാം കാമവതി
പൂഞ്ചേല പുൽകി പൂഞ്ചായൽ പുൽകി
പൂമണിമാരുതൻ കവിയായി (കസ്തൂരി..)
 
സൂര്യനമസ്കാരം ചെയ്തെഴുന്നേൽക്കുന്നു
സുപ്രഭാതാഭയിൽ പൂവള്ളികൾ
ആകാശപന്തലിൽ ആലോലമാടുന്നു
ആവണി തൻ പുഷ്പ കാമനകൾ (കസ്തൂരി..)
 
താളത്തിലോളങ്ങൾ പെയ്തെഴുന്നള്ളുന്നു
ഭാവനമുഗ്ദ്ധയാം തരംഗിണികൾ
മധുരാർദ്രലാവണ്യമായ് മുന്നിൽ നിൽക്കുനു
മരവുരി ചുറ്റിയെൻ കല്പനകൾ (കസ്തൂരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kasthuri Mallika

Additional Info

അനുബന്ധവർത്തമാനം