തിരുവിളയാടലിൽ കരുവാക്കരുതേ
തിരുവിളയാടലിൽ കരുവാക്കരുതേ
തിരുവടി തേടുമീയെന്നെ
ആദിയും നീയേ അന്തവും നീയേ
ആദിപരാശക്തി നായകനേ (തിരുവിളയാടലിൽ..)
പലകോടി തിര പാടും ആ പുണ്യ ജടയിൽ
ഈ കണ്ണിർത്തിര കൂടിയണിയൂ (2)
പലകാല പുഷ്പങ്ങൾ വിരിയും നിൻ ചരണത്തിൽ
ഈ നെഞ്ചിൻ തുടി കൂടിയണിയൂ
നമഃശിവായ നമഃശിവായ നമഃശിവായ (തിരുവിളയാടലിൽ..)
ദിനമെണ്ണി മനം പാടും എന്റെ ദുഃഖനയനത്തിൽ
ഒരു തുള്ളി തീർഥം നീ പകരൂ
ഇനിയെന്നും സിന്ദൂരമണിയാനെൻ ശിരസ്സിങ്കൽ
ഒരു വാക്കു നീ മാറ്റിയെഴുതൂ
നമഃശിവായ നമഃശിവായ നമഃശിവായ (തിരുവിളയാടലിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thiruvilayadalil
Additional Info
ഗാനശാഖ: