അത്യുന്നതങ്ങളിൽ (ലില്ലിപ്പൂക്കൾ)
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ നല്ലവര്‍ക്കു സമാധാനം,
നല്ലവര്‍ക്കു സമാധാനം!
പുല്‍ക്കുടിലില്‍ പൊന്‍മുടിയില്‍ പൂ മണിമേടകളില്‍, പൂ മണിമേടകളില്‍
നക്ഷത്ര ദൂതര്‍ വരും കൃസ്തുമസ് രാത്രി
നക്ഷത്ര ദൂതര്‍ വരുംകൃസ്തുമസ് രാത്രി
ലല്ലലലല്ല....
വീഞ്ഞുതരും മുകിലുകളേ
വീഞ്ഞുതരും മുകിലുകളേ
സ്വര്‍ഗ്ഗീയ കവിതകളേ, സ്വര്‍ഗ്ഗീയ കവിതകളേ
ഒരു കേക്കിൻ മധുരവുമായ്, ഒരു കേക്കിൻ മധുരവുമായ് അണയും കന്യകളേ
ഇവിടെ വരൂ ഉണ്ണികളേ
കുടിലില്‍ തിരി നീട്ടാന്‍, പുല്‍ക്കുടിലില്‍ തിരി നീട്ടാന്‍
മെറി കൃസ്തുമസ് മെറി കൃസ്തുമസ് മെറി കൃസ്തുമസ്..
അകലെയെഴും പ്രിയഹൃദയം
അകലെയെഴും പ്രിയഹൃദയം
ഓര്‍മ്മയിലൊന്നാക്കി, ഓര്‍മ്മയിലൊന്നാക്കി
പുതുവര്‍ഷത്താളുകളില്‍ പതിയും വിരലുകളേ
മറുപടിയില്‍ ഞങ്ങളിതും
മറുപടിയില്‍ ഞങ്ങളിതും
എഴുതിച്ചേര്‍ക്കട്ടെ എഴുതിച്ചേര്‍ക്കട്ടെ
വെരി ഹാപ്പി ന്യൂ ഇയര്‍... വെരി ഹാപ്പി ന്യൂ ഇയർ... വെരി ഹാപ്പി ന്യൂ ഇയർ...