പൊന്‍മേട്ടിലെ കുടന്ന

പൊന്‍മേട്ടിലെ കുടന്ന മണ്ണിലാകെ മെയ്യുറഞ്ഞു
നൂറുമേനി കൊയ്തുവന്നു പൂങ്കാറ്റ് (2)
പുലരിക്കുയിലിന്‍ കളിവീണകളില്‍
കളമഞ്ചരികള്‍ ഏന്തി വന്നു ഹേമന്തം
കതിരോലകള്‍തന്‍ മണിമഞ്ചലുമായ്
പൂംവാടികളില്‍ പാടിവന്നു വിണ്‍മോഹം..
പൊന്‍മേട്ടിലെ കുടന്ന മണ്ണിലാകെ മെയ്യുറഞ്ഞു
നൂറുമേനി കൊയ്തുവന്നു പൂങ്കാറ്റ്..
ലാലലാല ലലാല ലാലലാല ലലാല

മാരിക്കുടമാടാന്‍ വാ.. പെണ്ണാളേ
മണ്ണിന്‍ തിരിനുള്ളാന്‍ വാ...
അത്തപ്പൂ ചൂടാന്‍ വാ..പൂങ്കാവില്‍
പുത്തരി നിറയാടാന്‍ വാ (2)

മഴവില്‍ക്കുടകള്‍ നിവരുമ്പോള്‍
ഇലയില്‍ തെളിനീര്‍ ഉതിരുമ്പോള്‍..
പൂമേടയില്‍ ഇളവേല്‍ക്കാന്‍ വാ..
പൊന്‍മേട്ടിലെ കുടന്ന മണ്ണിലാകെ മെയ്യുറഞ്ഞു
നൂറുമേനി കൊയ്തുവന്നു പൂങ്കാറ്റ്..

പൊന്നും കൈനീട്ടങ്ങല്‍ കൊള്ളാന്‍ വാ..
ഉദയക്കണി കാണാന്‍ വാ..
നീലത്തിരതുള്ളുമ്പോള്‍ കാട്ടാറിന്‍..
പൂക്കില ഞൊറിയഴിയാന്‍ വാ (2)
കനവിന്‍ കടലില്‍ നുരയാടാം ..
കുന്നിന്‍ മടിയില്‍ വെയില്‍ കായാം
മാംഗല്യം തെളി മിന്നുമ്പോള്‍

പൊന്‍മേട്ടിലെ കുടന്ന മണ്ണിലാകെ മെയ്യുറഞ്ഞു
നൂറുമേനി കൊയ്തുവന്നു പൂങ്കാറ്റ്..
പൊന്‍മേട്ടിലെ കുടന്ന മണ്ണിലാകെ മെയ്യുറഞ്ഞു
നൂറുമേനി കൊയ്തുവന്നു പൂങ്കാറ്റ് (2)
പുലരിക്കുയിലിന്‍ കളിവീണകളില്‍
കളമഞ്ചരികള്‍ ഏന്തി വന്നു ഹേമന്തം
കതിരോലകള്‍തന്‍ മണിമഞ്ചലുമായ്
പൂംവാടികളില്‍ പാടിവന്നു വിണ്‍മോഹം..
ലാലലാലലാലലാ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ponmettile kudanna