മോഹനകാനന കന്യകയാടും
യേ ഹേഹേയ് ..ഓഹോഹോഹോ
മോഹനകാനന കന്യകയാടും മംഗള തീരമുണര്‍ന്നു
മോഹവിപഞ്ചിക താനേ മീട്ടിയ രാഗതരംഗിണി പാടി
അഞ്ജനമിഴിയില്‍.. മയ്യെഴുതും യാമിനി പോലും
മുത്തോലക്കൈയ്നീട്ടും പുലരാപ്പൊന്‍പുലരി വിരിഞ്ഞു... (2)
യേ ഹേഹേയ് ..ഓഹോഹോഹോ
പൊന്‍മകുടം തൊട്ടുവരും തൈത്തെന്നൽ കാവടിയില്‍
ചെങ്കദളി പൂമ്പൊടിയോ.. തേനോലും താരിതളോ (2 )
കളമൈന മൂളുന്ന രാക്കൊമ്പിലും...
ഇളമൈന കുറുകുന്ന മറുകൊമ്പിലും
എന്നോമല്‍ കണ്മണിതന്‍ പൊന്നോമല്‍.. പൂഞ്ചൊടിയില്‍
വാസന്തം.. തൊഴുതണയും പ്രേമത്തിന്‍ മാധുരിയോ
പറയാത്തതെന്തേ സഖീ..മൂകാംബരം പൂണ്ട ലാവണ്യമേ
ആ ..ഹാഹാഹാ ...
കൗമാരസ്മരണകളാൽ.. മലരുതിരും വാടികളില്‍
തിരുതുളസി തളിരുകളോ പൂത്തുലയും ചെമ്പകമോ (2)
ചെലേഴുമൊഴുകുന്ന മധുമാരിയില്‍
ചൈതന്യം ഉലയുന്ന കൈക്കുമ്പിളില്‍..
താരമ്പന്‍.. കൈനീട്ടം പകരുമ്പോള്‍
മദമണിയും ചെഞ്ചുണ്ടില്‍.. മദിയുതിരും യൗവ്വനമോ
നിന്നുള്ളില്‍.. അലിവാർന്നതെന്തേ സഖീ..
ഇളവാര്‍ന്നൊരെന്നാത്മഹർഷങ്ങളോ...
യേ ഹേഹേയ് ..യേ ഹേഹേയ് ..
മോഹനകാനന കന്യകയാടും മംഗള തീരമുണര്‍ന്നു
മോഹവിപഞ്ചിക താനേ മീട്ടിയ രാഗതരംഗിണി പാടി
അഞ്ജനമിഴിയില്‍.. മയ്യെഴുതും യാമിനി പോലും
മുത്തോലക്കൈയ്നീട്ടും പുലരാപ്പൊന്‍പുലരി വിരിഞ്ഞു... (2)
യേ ഹേഹേയ് ..ഓഹോഹോഹോ