ഇളമാന്‍ കിടാവുപോല്‍

വണ്‍ റ്റൂ ത്രീ ഫോർ ..വണ്‍ റ്റൂ ത്രീ ഫോർ ..
ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍
തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍
ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍
അമ്പിളിപോലെ മെലിഞ്ഞോളായ്
ഒന്നു പോന്നാട്ടേ... (2)

പേടിത്തൊണ്ടനു കുത്തിനടക്കാന്‍ ആടിക്കൊമ്പുണ്ട്
കാളക്കൂറ്റനു തേടിനടക്കാന്‍ മുക്കണി മുഖമുണ്ട് (2)
തൊട്ടാവാടിക്കൂടുണ്ടേ ഏയ് ഏയ്
കേട്ടാല്‍ ആടിപ്പാട്ടുണ്ടേ
കണ്ടാലോടിയൊളിക്കാനക്കരെ മാമനുറങ്ങണ വീടുണ്ടേ
അതില്‍ ഒരരിയമുറിയില്‍ നിധികളഖിലമുണ്ടേ

ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍
തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍
ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍
അമ്പിളിപോലെ മെലിഞ്ഞോളായ്
ഒന്നു പോന്നാട്ടേ... ഹേയ്

കാലംമാറും നേരത്തിത്തിരി മാറിനടന്നേ പോ
നേരംമങ്ങും നേരത്തിന്നിനി ഇടവഴി തേടിക്കോ (2)
വാക്കിലരങ്ങു കൊഴുപ്പിച്ചോ ഹേ ഹേ
എല്ലിനുറപ്പു മുറുക്കിക്കോ...
കൂട്ടംമാറി നടക്കുമ്പോഴാപ്പന്തലിലന്തിയുറങ്ങിക്കോ
അവിടെ അരികെ മുറിയില്‍ നിറയെ മധുരമുണ്ടേ

ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍
തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍
ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍
അമ്പിളിപോലെ മെലിഞ്ഞോളായ്
ഒന്നു പോന്നാട്ടേ... ഹേയ് ഹേയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ilaman kidavupol