നീഹാരം പൊഴിയാറായ്

ഉം...ഉഹും.. ഉം ....ആ ...ആ
നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
നീ ഉണരാത്തതെന്തേ.. ഓമലേ..
വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍..
അമലേന്ദു എന്‍ മെയ്യ് നുകര്‍ന്നാലോ
നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
ആ ..ആ ..ആ ..ഓഹോ ..ഓഹോ

തെളി വെണ്ണിലാവിന്‍ പാലാഴിയോരം ..
പാടീല്ലയെന്തേ കിനാവേ.. (2)
നിന്നില്‍ തുളുമ്പും മണിവേണുഗാനം
കേട്ടു ഞാനെന്നെ മറന്നു (2)
നിന്നരികില്‍ ഹൃദയം ശ്രുതി ചേര്‍ന്നൂ
നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്

മധുരാനുരാഗം ചിരി തൂകിയല്ലോ
ആടീല എന്തേ വസന്തം (2)
മഞ്ജീരമേകും യമുനാതരംഗം
മൗനരാഗത്തില്‍ മയങ്ങീ  (2)
ഉള്ളില്‍ തുടരും മോഹം ജതി ചേര്‍ന്നു..

നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
നീ ഉണരാത്തതെന്തേ ഓമലേ
വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍
അമലേന്ദു എന്‍ മെയ്യ് നുകര്‍ന്നാലോ
നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
neeharam pozhiayarayi

Additional Info

Year: 
1991
Lyrics Genre: 

അനുബന്ധവർത്തമാനം