കാർത്തിക പൗർണ്ണമി

തിന്തക്കം തിന്തക്കം തിന്തക്കം തിന്തക്കം തിന്തക്കം തൈതോം
തിന്തക്കം തൈതോം തിന്തക്കം തൈതോം
കാർത്തിക പൗർണ്ണമി തേരിറങ്ങീ
കാവിലെ ഉൽസവനാളൊരുങ്ങീ
കാറ്റിന്റെ മേളപദം മുഴങ്ങി
കാടിനു രോമാഞ്ചം പൂത്തിറങ്ങി

നൂറ്റൊന്നു വലംപിരിശംഖു വിളീ
നൂറു മുഴം വീരാളിപ്പട്ടു വിരി (2)
കാർത്തികപൗർണ്ണമി തേരിറങ്ങി

നാട്ടിലെ തിന്മകൾ നുഴഞ്ഞുകേറി..
കാട്ടിലെ നന്മകൾ ഒഴിഞ്ഞുമാറി  (2)

ആശ്രമ ശാന്തമാം കുടിലുകളിൽ..
ആളിപ്പടരുന്ന തീ കൊളുത്തി..
കാൽത്തള കിലുക്കെടി കാനനപ്പെണ്ണേ
കലശങ്ങളാടെടി കാർത്തികപ്പെണ്ണേ
കാർത്തികപ്പെണ്ണേ.. കാർത്തികപ്പെണ്ണേ
കാർത്തികപൗർണ്ണമി തേരിറങ്ങി
കാവിലെ ഉൽസവനാളൊരുങ്ങീ
കാറ്റിന്റെ മേളപദം മുഴങ്ങി
കാടിനു രോമാഞ്ചം പൂത്തിറങ്ങി
നൂറ്റൊന്നു വലംപിരിശംഖു വിളീ
നൂറു മുഴം വീരാളിപ്പട്ടു വിരി (2)

തിന്തക്കം തിന്തക്കം തിന്തക്കം തിന്തക്കം തിന്തക്കം ഹോയ്
മനുഷ്യന്റെ മനസ്സൊരു ചുടുകാടായി
മധുര വികാരങ്ങൾ ചാമ്പലായി (2)

അടരാടി മരിക്കുന്ന നരനെ നോക്കി..
ആരണ്യ ജീവികൾക്കും നാണമായി..
കളം വരച്ചെഴുതാം കാവിലമ്മേ..
കണ്ണുദോഷം തീർക്കണേ കാളിയമ്മേ
കാളിയമ്മേ.. കാളിയമ്മേ..

കാർത്തികപൗർണ്ണമി തേരിറങ്ങി
കാവിലെ ഉൽസവനാളൊരുങ്ങീ
കാറ്റിന്റെ മേളപദം മുഴങ്ങി
കാടിനു രോമാഞ്ചം പൂത്തിറങ്ങി
നൂറ്റൊന്നു വലംപിരിശംഖു വിളീ
നൂറു മുഴം വീരാളിപ്പട്ടു വിരി (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
karthika pournami

Additional Info

Year: 
1981
Lyrics Genre: 

അനുബന്ധവർത്തമാനം