വസന്തമാളിക പണിഞ്ഞുയര്‍ത്തിയ
ഓ ഓ
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍

വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിത സാനുക്കള്‍
പുഷ്പമഞ്ചലില്‍ വന്നിറങ്ങിയ സ്വര്‍ഗ്ഗ ചാരുതകള്‍
സ്വപ്നശാലയിതാണ് മണ്ണിലെ മധുരദൃശ്യങ്ങള്‍
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിത സാനുക്കള്‍
ചിലങ്കചാര്‍ത്തി കുണുങ്ങിയൊഴുകും പളുങ്കു പാല്‍പ്പുഴയില്‍
ഇറങ്ങി മുങ്ങി കുളിരുചൂടിയ സ്നാനസുന്ദരി നീ (2)
നിറഞ്ഞ മാറില്‍....
നിറഞ്ഞ മാറില്‍ മുറുകി നില്‍ക്കുന്ന മദന ശില്പങ്ങള്‍
എനിയ്ക്കു വേണ്ടി തുടിച്ചുണരും തുളുമ്പും തേന്‍കുടങ്ങള്‍
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വന നികുഞ്ജങ്ങള്‍
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിത സാനുക്കള്‍
നിന്റെ മിഴിയില്‍ നീ രചിക്കുന്ന പ്രേമലിഖിതങ്ങള്‍
എന്റെയുള്ളില്‍ നീ എയ്തു കൂട്ടുന്ന കഞ്ജബാണങ്ങള്‍(2)
ബന്ധുരേ..
ബന്ധുരേ നിന്‍ കവിയുമഴകിന്റെ മധുരവിഭവങ്ങള്‍
അന്തരംഗത്തില്‍ എനിയ്ക്കൊരുക്കുന്ന ശയനമഞ്ചങ്ങള്‍
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വന നികുഞ്ജങ്ങള്‍
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിത സാനുക്കള്‍
പുഷ്പമഞ്ചലില്‍ വന്നിറങ്ങിയ സ്വര്‍ഗ്ഗ ചാരുതകള്‍
സ്വപ്നശാലയിതാണ് മണ്ണിലെ മധുര ദൃശ്യങ്ങള്‍