ശൃംഗാരം കൺകോണിൽ

ശൃംഗാരം കൺകോണിൽ നിറച്ചു ഞാൻ
ഉന്മാദം ഉൾത്താരിൽ വിരിച്ചു ഞാൻ തുടിച്ചു ഞാൻ
ശൃംഗാരം കൺകോണിൽ നിറച്ചു ഞാൻ..
ഉന്മാദം ഉൾത്താരിൽ വിരിച്ചു ഞാൻ തുടിച്ചു ഞാൻ
ശൃംഗാരം ഉന്മാദം

വികാരം.. മെയ്യാകെ വിടർത്തി നീ.. പടർത്തി നീ
ഇന്നാകെ.. വല്ലാതെ തരിച്ചു ഞാൻ.. തളർന്നു ഞാൻ
സല്ലീലം എൻ മോഹം.. ഉണർന്നല്ലോ ഉയർന്നല്ലോ
ഉല്ലാസം എൻ ദേഹം... ഉല്ലാസം എൻ ദേഹം
പുണർന്നല്ലോ മുകർന്നല്ലോ...
ശൃംഗാരം കൺകോണിൽ നിറച്ചു ഞാൻ..
ഉന്മാദം ഉൾത്താരിൽ വിരിച്ചു ഞാൻ തുടിച്ചു ഞാൻ
ശൃംഗാരം ഉന്മാദം...

എൻ ദാഹം.. പൊൻവീണ മുറുക്കീടും.. മയക്കീടും
എന്നാളും.. സംഗീതം തുടുത്തീടും.. തുടർന്നീടും
പന്താടും കൗമാരം ഇണങ്ങീടും പിണങ്ങീടും
വിണ്ണോളം.. സന്തോഷം... വിണ്ണോളം സന്തോഷം
മുളച്ചീടും മദിച്ചീടും...
ശൃംഗാരം കൺകോണിൽ നിറച്ചു ഞാൻ..
ഉന്മാദം ഉൾത്താരിൽ വിരിച്ചു ഞാൻ തുടിച്ചു ഞാൻ
ശൃംഗാരം ഉന്മാദം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sringaram kankonil

Additional Info

Year: 
1981
Lyrics Genre: 

അനുബന്ധവർത്തമാനം