മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ

മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ 
കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ.....
മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ
കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ 

വെള്ളപ്പരാലിന്റെ ചേലുള്ള കണ്ണും 
വെള്ളരിപ്പൂപൂത്ത തത്തമ്മച്ചുണ്ടും (2)
കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ 
കാക്കക്കറമ്പീ കാക്കക്കറമ്പീ 

ഇന്നലെ ഏനൊരു സ്വപ്പനം കണ്ടേ 
ഏയിലത്താമര പൂത്തതു കണ്ടേ (2)
അമ്പലച്ചാലിലെ പാളം നിറച്ചു 
ആമ്പല് പൊട്ടി വിരിയണ കണ്ടേ (2)
കണ്ടൂ ഞാനെന്റെ പൂവണി മാരാ 
പൂവണി മാരാ പൂവണി മാരാ 

അന്തിക്ക് മാടത്തില്‍ ആളില്ല പെണ്ണെ 
അന്തിത്തിരി വയ്ക്കാന്‍ ആളില്ല പൊന്നേ (2)
അത്തിമരത്തിലെ മിന്നാമിനുങ്ങ്‌ 
ഇത്തിരി വെട്ടം തെളിച്ചു തരില്ലേ (2)

ആവണി വെട്ടത്തു കാവല് നോക്കാന്‍ 
പോവുമ്പം മാടത്തില്‍ ആളില്ല പെണ്ണെ (2)
അയലത്തെ മാമിയും പിള്ളേരുമില്ലേ 
കുയിലനും തേവനും കൂട്ടുവരില്ലേ (2)

വെറ്റ മുറുക്കാന്‍ എടുക്കുമ്പവന്നു 
ഞെട്ട് കളഞ്ഞു തരാനില്ലൊരാള് (2)
ഉറ്റവര്‍ ആരോരുമില്ലെങ്കിലെന്നും 
ഒറ്റയ്ക്ക് പാര്‍ക്കാന്‍ കൊതിക്കുന്നതെന്തേ (2)
അക്കാര്യമാണെടീ കാക്കക്കറമ്പീ
ഇക്കണ്ട നേരോം പറഞ്ഞോണ്ട് വന്നെ (2)

ഇന്നലെ ഏനൊരു സ്വപ്പനം കണ്ടേ 
ഏയിലത്താമാരപ്പൂത്താലി കണ്ടേ 
ഇന്നലെ ഏനൊരു സ്വപ്പനം കണ്ടേ 
ഏയിലത്താമരപ്പൂത്താലി കണ്ടേ 
ഓ ...ഓ ...ഓ ...ഓ ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mundoppadathu

Additional Info

Year: 
1965

അനുബന്ധവർത്തമാനം