മുള്‍മുടിചൂടിയ നാഥാ

മുള്‍മുടിചൂടിയ നാഥാ - നിന്റെ
തിരുമുറിവഞ്ചും ഞാന്‍ കാണ്മൂ
നിന്‍ ക്രൂശില്‍ ഞാന്‍ കണ്ണീരുവീഴ്ത്തി
കഴുകുന്നു ഇന്നെന്റെ നാഥാ
മുള്‍മുടിചൂടിയ നാഥാ... 

കന്യകമാതാവിന്‍ പുത്രാ
കന്യകള്‍ക്കാശ്രയനാഥാ
കന്യയാമെന്നെ കൈക്കൊള്ളേണമേ
നിത്യവും കാക്കേണമേ
മുള്‍മുടിചൂടിയ നാഥാ... 

അല്ലലിലടിയങ്ങളെ തള്ളല്ലേ തമ്പുരാനേ
ആത്മീയതേജസ്സേ ആത്മാവില്‍ നിന്നെ ഞാന്‍
പൂജിപ്പു എന്നുമെന്നും
സ്നേഹത്തിന്‍ തിരുഹൃദയവാതില്‍
സ്നേഹിപ്പോര്‍ക്കായ് നീ തുറന്നൂ
ലോകത്തിന്‍ രക്ഷകനേ നിനക്കെന്റെ
കണ്ണീര്‍ക്കണങ്ങള്‍ ഞാന്‍ കാഴ്ചവയ്പ്പൂ

മുള്‍മുടിചൂടിയ നാഥാ - നിന്റെ
തിരുമുറിവഞ്ചും ഞാന്‍ കാണ്മൂ
നിന്‍ ക്രൂശില്‍ ഞാന്‍ കണ്ണീരുവീഴ്ത്തി
കഴുകുന്നു ഇന്നെന്റെ നാഥാ
മുള്‍മുടിചൂടിയ നാഥാ... 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mulmudi