ഗ്രാമ്പൂ മണം തൂകും കാറ്റേ
Music:
Lyricist:
Singer:
Raaga:
Film/album:
ഗ്രാമ്പൂ മണം തൂകും കാറ്റേ
തേൻ പൂമഴ പെയ്യും കാറ്റേ
ചിരിച്ചു ചിരിച്ചു കൊളുന്തു നുള്ളും പെണ്ണിനെ
പതുക്കെയടുത്ത് വിളിച്ചുകൊണ്ടുവായോ (ഗ്രാമ്പൂ..)
സുന്ദരസന്ധ്യകളിൽ തേടി വരും ഞാൻ
പശ്ചിമ സുന്ദരിയായ് ഓടി വരൂ നീ
സംഗമപ്പൂവേളയിൽ തേൻ വാടിയിൽ
ചന്ദനത്തിൻ പൂമരം നീ ഞാനതിൻ
തളിരും മലരും വിരിയും ലതയായ് വാ
നീ വാ നീ വാ ( ഗ്രാമ്പൂ..)
മന്മഥപൗർണ്ണമിയിൽ പാടി വരും ഞാൻ
മാദകനർത്തകിയായ് ആടി വരൂ നീ
ചന്ദ്രികാ മഹോത്സവത്തിൻ രാവുകൾ
വിണ്ണിലെ വൃന്ദാവനത്തിൻ കേളികൾ
ഹൃദയം കുളിരും രതിയിൽ മുഴുകാൻ വാ
നീ വാ നീ വാ ( ഗ്രാമ്പൂ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Grampoo Manam Thookum
Additional Info
Year:
1983
ഗാനശാഖ: