ഇങ്കു നുകർന്നുറങ്ങി

ഇങ്കു നുകർന്നുറങ്ങീ
തിങ്കൾക്കിടാവുറങ്ങീ
ഈണമില്ലാഞ്ഞോ താളമില്ലാഞ്ഞോ
മാണിക്യമുത്തിന്നുറങ്ങിയില്ല
ആലോലം കിളിപ്പാട്ടു പാടാം
ആരോമൽക്കുഞ്ഞുറങ്ങുറങ്ങ് (ഇങ്കു..)
 
ഇണപിരിഞ്ഞൊരു കുറുമാൻ കിളിക്ക്
തുണയായ് വന്നോരു കുഞ്ഞോലക്കിളി (2)
കാട്ടിൽ കുരുത്തോല പൊന്നോല വെട്ടി
കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി
കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി  (ഇങ്കു..)
 
 
കൂട്ടിൽ കുറുമൊഴി മുട്ടയിട്ടു
കൊത്തി വിരിച്ചത് പൂവൻ കിളി (2)
കാട്ടു തീ വന്നിട്ടും കാറ്റു വന്നിട്ടും
കുഞ്ഞിക്കിളിക്കത് കാവലിരുന്നൂ
കുഞ്ഞിക്കിളിക്കത് കാവലിരുന്നൂ (ഇങ്കു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ingu nukarnnurangee