കർപ്പൂരച്ചാന്തും

കർപ്പൂരച്ചാന്തും  കുറിയുമണിഞ്ഞ്
കുമുദസഖിയവൾ വന്നൂ
കാനന കന്യക കുളിരണിഞ്ഞൂ
കാശ്മീരകംബളം പുതച്ചു നിന്നൂ (കർപ്പൂര..)
 
ശിവമല്ലിപ്പൂ ചൂടി ശീതളയാമിനി
ശയനവാതിൽ തുറന്നൂ ഓ..(2)
പൂശരൻ മാറിലെ കളഭമഴിച്ചൂ
ശീതോപചാരത്തിൽ മയങ്ങീ
മയങ്ങീ ,......(കർപ്പൂര...)
 
 
കാമുകനെത്തേടും കാട്ടരുവിക്ക്
നാണത്തിൻ പൂ വിരിഞ്ഞൂ ഓ....(2)
കൈതമലർക്കാറ്റിൻ രതിലീല കണ്ടൂ
പനിമതി കണ്ണുകൾ മൂടി
മൂടി... (കർപ്പൂര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karpoorachanthum

Additional Info

Year: 
1983

അനുബന്ധവർത്തമാനം