ദൂരം ദൂരം

ദൂരം
ദൂരം ദൂരം എത്ര ദൂരം
മനുഷ്യനെത്തേടി മനസ്സിനെത്തേടി
ഇനിയെത്ര ദൂരം (ദൂരം..)
 
ഉഷസ്സിൻ നഗരം കാണാനലഞ്ഞൂ
വിഷാദസന്ധ്യകൾ കൊഴിൻഞഞൂ (2)
സ്നേഹസാഗര ഹൃദയം കാണാൻ
മോഹവഞ്ചികൾ തുഴഞ്ഞൂ തുഴഞ്ഞൂ
മോഹവഞ്ചികൾ തുഴഞ്ഞൂ (ദൂരം...)
 
 
ബ്രഹ്മാണ്ഡ സത്യപ്പൊരുളിനെ തേടി
കർമ്മധർമ്മത്തിലും തേടി (2)
ഗീതവേദങ്ങൾ കയറിയിറങ്ങി
മനുഷ്യമിഥ്യകൾ കണ്ടൂ
കണ്ടൂ   മനുഷ്യമിഥ്യകൾ കണ്ടൂ(ദൂരം...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dooram Dooram

Additional Info

Year: 
1983

അനുബന്ധവർത്തമാനം