കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ

കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ കണ്ണന്റെ കൂട്ടിന് വാ
അനിയത്തിക്കുറിഞ്ഞീ അരയന്നക്കുറുമ്പി
ചക്കരക്കുട്ടന്‍ മാമുണ്ണുമ്പോള്‍ കൂട്ടിന്നിരിക്കാന്‍ വാ.. (2)

കണ്ണിന് കണ്മണി വേണം
വീടിനൊരാണ്‍‌തരി വേണം..
നീ വളരണം.. ഓമനമെയ് വളരേണം (2)
കണ്ണാരം പൊത്തിക്കടയ്ക്കാടം പൊത്തി
കണ്ണാം തുമ്പി വളര്
നാടിന്ന് നാവോര്‍ക്കുരുന്നേ നിന്നുടെ
നാവില്‍ സരസ്വതി ഉണര് ..
ഉണ്ണിക്ക് കൈവള കാല്‍‌വള തീര്‍ക്കണം അമ്പിളിത്തട്ടാരേ

കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ കണ്ണന്റെ കൂട്ടിന് വാ
അനിയത്തിക്കുറിഞ്ഞീ അരയന്നക്കുറുമ്പി
ചക്കരക്കുട്ടന്‍ മാമുണ്ണുമ്പോള്‍ കൂട്ടിന്നിരിക്കാന്‍ വാ..

കൊഞ്ചുന്ന കിങ്ങിണി വേണം നാമങ്ങളോതുന്ന നേരം
തേനൊഴുകണം.. പൂക്കില കൈവളരേണം (2)
പൂരക്കളത്തിലും പുള്ളോര്‍പ്പാട്ടിലും തത്തിക്കളിച്ച് വളരു്
ആശാമരത്തിലെയാലിപ്പഴം കണ്ടെന്‍
ആലിലക്കണ്ണന്‍ വളരു്..
ചാഞ്ചാടുണ്ണി ചരിഞ്ഞാട് അഞ്ജനക്കൃഷ്ണനുണ്ണീ

കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ കണ്ണന്റെ കൂട്ടിന് വാ
അനിയത്തിക്കുറിഞ്ഞീ അരയന്നക്കുറുമ്പി
ചക്കരക്കുട്ടന്‍ മാമുണ്ണുമ്പോള്‍ കൂട്ടിന്നിരിക്കാന്‍ വാ.. (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kakke kakke