കണ്ണുനീർ തെന്നലെ
അമ്പിളിത്തുമ്പി ആകാശത്തുമ്പി
അപ്പൂപ്പന്‍താടിയായ് പൂമാനത്തെത്തിയ
മുത്തശ്ശനെക്കണ്ടു പോരാമോ
മുത്തശ്ശനെക്കണ്ടു പോരാമോ
(അമ്പിളിത്തുമ്പി...)
കണ്ണുനീര്‍ തെന്നലേ എവിടെയാ പൂമനം
കളിനിലാ തിങ്കളേ എവിടെയാ മാനസം
കാരുണ്യപ്പാല്‍ക്കടല്‍ത്തീരത്തു കണ്ടോ
താലോലം പാടിയലിയുന്ന ഹൃദയം
കിളികളേ കേട്ടുവോ തേങ്ങുമാ നൊമ്പരം
പൊന്നുകൊണ്ടൊരു മേട്
അതില്‍ മഞ്ഞുകൊണ്ടൊരു വീട്
മൂവന്തിവിളക്കു കൊളുത്താന്‍ അമ്മാനത്തപ്പൂപ്പന്‍
നീരാടാന്‍ പൂങ്കടവ് ചിറ്റാടത്തോണി
കളിയാടാനക്കിളിയിക്കിളിമുക്കിളിനാക്കിളി
തേന്‍കിളിമൊഴികള്‍
കണ്ണുനീര്‍ തെന്നലേ എവിടെയാ പൂമനം
കിളികളേ കേട്ടുവോ തേങ്ങുമാ നൊമ്പരം
നാലകത്തൊരു മുല്ല
അതിലിത്തിരിമുല്ലപ്പൂവ്
പൂവിറുക്കാന്‍ പോരുന്നോ കരുമാടിക്കൂട്ടരേ
തത്തമ്മക്കളമൊഴിയില്‍ തിരുനാമച്ചിന്ത്
മച്ചിന്മേല്‍ മൂത്തോര്‍ വാക്കും മുതുനെല്ലിക്കേം തിരുമുടിയഴകും
(കണ്ണുനീര്‍...)
അമ്പിളിത്തുമ്പി ആകാശത്തുമ്പി
അപ്പൂപ്പന്‍താടിയായ് പൂമാനത്തെത്തിയ
മുത്തശ്ശനെക്കണ്ടു പോരാമോ
മുത്തശ്ശനെക്കണ്ടു പോരാമോ