സഖിയേ സഖിയേ

സഖിയേ സഖിയേ മിഴിനീർ മഴയിൽ
നനയും മലരേ.. ഇനി വരില്ലേ (3 )

പിടയും മനസ്സിൽ ഒരു സാന്ത്വനമായി
നീ വരുമോ ഇതിലേ..
കരളിൽ നിറയെ അമൃതം പകരാൻ
ഗസലായി എന്നരികേ.. 
അധരം നിറയാൻ ഒരു പല്ലവിതൻ
വിരഹം പാടും രജനീ..
കരയേ പുണരാനണയും തിരകൾ..സാന്ത്വന താളമായി
സഖിയേ സഖിയേ മിഴിനീർ മഴയിൽ
നനയും മലരേ.. ഇനി വരില്ലേ

പിരിയാതിനിയും ഒരുനാൾ പ്രണയം
പൂവിടുമോ ഇതിലേ ..
പുഴയായോഴുകും മിഴിനീർക്കണമോ.. പ്രണയാകുലമാനസം
ഇടറും സ്വരമായി ഇനിയും ഹൃദയം തഴുകാൻ
തളിരായി വരുമോ..
ഇണയെ പിരിയും കുയിലിൻ സ്വരമായി
തംബുരു കേഴുന്നു ..

സഖിയേ സഖിയേ മിഴിനീർ മഴയിൽ
നനയും മലരേ.. ഇനി വരില്ലേ (2)

Pw27_qlmyV8