ധനുമാസപ്പാലാഴി തിരതുള്ളും

ധനുമാസപ്പാലാഴി തിരതുള്ളും പൂത്തിരുവാതിരയിൽ
പാട്ടിലലിയും ആടിയുലയും പാതിരാവിന് ലഹരി (2)

മനസ്സുനിറയെ പനിനീർ കുളിരും
മണവുമണിയും മറുനാടൻ പെണ്ണേ..
മറുനാടൻ മലയാളിപ്പെണ്ണേ..
ആമന്ദം ഇളകി നിന്നിൽ..ഹേമന്ത സ്വപ്നതരംഗം (2)

അംഗനമാരേ.. മംഗല്യപ്പെരുമയേഴും
ശൃംഗാര സ്മൃതികളുമായി..
പൂവമ്പൻ കാമനകൾക്കരുമയരചനാം
വമ്പന‌നം‌ഗന് മെയ്കൊട്
ശിവപെരുമാൾ തിരുമേനിയിൽ അശരീരിയായവന്
തിരുവാതിര നൊയമ്പിനാൽ മെയ്കൊട്

ചാന്തു ചന്ദനം ചിന്തൂരക്കുറിയുമായി
അഴകൊഴുകിടുമുടനടകളുമായി
കളകാകളി പാടിക്കൊണ്ടിളകും
മുടി മാടിക്കൊണ്ടയ്യാ.. അയ്യയ്യാ
മെയ്യാരപ്പൊൻകണിയൊടുമൊയ്യാരപ്പുകിലൊടുമാ
കാമനെ എതിരേൽക്കാം..

ഇണങ്ങി കുമ്മിയടിച്ചിടേണം
അവനെ വണങ്ങി കുമ്മിയ ടിച്ചിടേണം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
dhanumasappalazhi thirathullum

Additional Info

അനുബന്ധവർത്തമാനം