മായമോ മറിമായമോ
മായമോ.. മറിമായമോ
ജാലമോ.. ഇന്ദ്രജാലമോ
മനസ്സേ എൻ കണ്ണിനെ നമ്പാമോ
മദിക്കാനെന്തൊരു മോഹം...
കേറിപ്പോണ വഴിയേത്
ചെന്നുചേരുമിടമേത്
എവിടെ ചെന്ന് ചേക്കേറും
സ്വർഗ്ഗമോ കനക സഭയോ (2)
ഏറട്ടേറട്ടേറ്മ്പോളയ്യാ..
ചങ്കിലെന്തേ അറിയാത്ത പെടപെടാ
ഇറങ്ങട്ടിറങ്ങട്ടിറങ്ങുമ്പോൾ.. ആഹാ
വയറിനകമേ വല്ലാത്ത ചുടു ചുടാ
പച്ചവെച്ച മരുഭൂമിയിലെവിടെയും
മുകളിലേക്കൊഴുകും യന്ത്ര ധാരകൾ
ചുറ്റുമുള്ള കടലിൻ കളിവീടിതിൽ
പറ്റി നിന്നരുമ സ്വപ്ന ഭംഗികൾ
രാത്രിയോ ഇത് പകലോ
വെട്ടം കൊണ്ടാറാട്ടല്ലേ..വെട്ടം കൊണ്ടാറാട്ടല്ലേ (2)
മിഥ്യയോ ഇത് സത്യമോ
മായമോ.. മറിമായമോ
ജാലമോ.. ഇന്ദ്രജാലമോ
മനസ്സേ എൻ കണ്ണിനെ നമ്പാമോ
മദിക്കാനെന്തൊരു മോഹം...
കേറിപ്പോണ വഴിയേത്
ചെന്നു ചേരുമിടമേത്
എവിടെ ചെന്ന് ചേക്കേറും
സ്വർഗ്ഗമോ കനക സഭയോ (2)
ഏറട്ടേറട്ടേറ്മ്പോളയ്യാ
ചങ്കിലെന്തേ അറിയാത്ത പെടപെടാ
ഇറങ്ങട്ടിറങ്ങട്ടിറങ്ങുമ്പോൾ ആഹാ
വയറിനകമേ വല്ലാത്ത ചുടു ചുടാ
പച്ചവെച്ച മരുഭൂമിയിലെവിടെയും
മുകളിലേക്കൊഴുകും യന്ത്ര ധാരകൾ
ചുറ്റുമുള്ള കടലിൻ കളിവീടിതിൽ
പറ്റി നിന്നരുമ സ്വപ്ന ഭംഗികൾ