കല്യാണം കല്യാണം
കല്യാണം കല്യാണം പണ്ടേ പാടും പുരാണം
കല്യാണം കല്യാണം പണ്ടേ പാടും പുരാണം
താലീം മാലേം കൈമാറും
നേരം കാലം മുഹൂർത്തം
കൈയും കാലും വിറയലുകൾ
അയ്യേ സാറേ കുറച്ചിലുകൾ
കല്യാണം കല്യാണം പണ്ടേ പാടും പുരാണം
കല്യാണം കല്യാണം പണ്ടേ പാടും പുരാണം
മനസ്സും മനസ്സും ഒന്നുചേരാനെങ്കിൽ
ഈ വേഷംകെട്ടൽ എന്തിനാണെൻ സാറേ ആ
അത് ചടങ്ങല്ലയോ ഇടങ്ങേറല്ലയോ
അതിനല്ലയോ ഈ മുന്നോടികൾ
ഇടങ്ങേറെങ്കിൽ എന്തിനാണെൻ സാറേ
ഈ നാണംകെട്ട വേലയെല്ലാം വെറുതേ
അതു ഹരമല്ലയോ ഒരു രസമല്ലയോ
അതു പങ്കിടാൻ ഈ പൊല്ലാപ്പുകൾ
കല്യാണം കല്യാണം പണ്ടേ പാടും പുരാണം
കല്യാണം കല്യാണം പണ്ടേ പാടും പുരാണം
വർഷാവർഷം പെണ്ണിനയ്യോ സാറേ
ഈ വേഷംകെട്ടൽ കൊണ്ട് ദോഷം ഏറെ
അതു പണ്ടല്ലയോ ഇതു കണ്ടില്ലയോ
ഈ നൂറ്റാണ്ടിലോ ഈ കിന്നാരം
പാട്ടുപാടി പാട്ടിലാക്കും പൊന്നേ
ഈ നോട്ടം കണ്ടാൽ ആരു കെട്ടും നിന്നെ ആ
അത് ചൊല്ലല്ലയോ പഴംചൊല്ലല്ലയോ
ഈ പഴംചൊല്ലിലും നീ പതിരല്ലയോ
കല്യാണം കല്യാണം പണ്ടേ പാടും പുരാണം
താലീം മാലേം കൈമാറും
നേരം കാലം മുഹൂർത്തം
കൈയും കാലും വിറയലുകൾ
അയ്യേ സാറേ കുറച്ചിലുകൾ
കല്യാണം കല്യാണം പണ്ടേ പാടും പുരാണം
കല്യാണം കല്യാണം പണ്ടേ പാടും പുരാണം

