അഴകിന്‍ പുഴകള്‍

അഴകിൻ പുഴകള്‍ ആഴങ്ങള്‍
അഴകിൻ പുഴകള്‍ ആഴങ്ങള്‍
ആറാടിയൊഴുകൂ നയനങ്ങളേ..
കളഭം പൊഴിയും ആകാശം..
തിരശ്ശീല ഞൊറിയൂ മേഘങ്ങളേ..

കാറ്റിന്റെ കൈകള്‍ പുല്‍കുമ്പോള്‍
ആറ്റിന്‍ പുറങ്ങള്‍ക്കു് രോമാഞ്ചം (2)
പൂജാമലരിന്റെ മനസ്സാക്ഷിയില്‍..
പനിനീര് പെയ്യുന്നു പുലര്‍കാലം
നുകരാന്‍.. പകരാന്‍.. അനുഭൂതികള്‍
അഴകിൻ പുഴകള്‍ ആഴങ്ങള്‍
ആറാടിയൊഴുകൂ നയനങ്ങളേ..

പാച്ചോറ്റി പൂക്കും പാടങ്ങള്‍
പായല്‍ പളുങ്കാട ചൂടുമ്പോള്‍ (2)
നാണം തടം തീര്‍ത്ത നുണക്കുമ്പിളിന്‍
പുറവേലിയില്‍ പൂത്തു ചിരിപ്പൂവുകള്‍
ഇതിലേ.. ഇതിലേ.. അനുരാഗമേ..

അഴകിൻ പുഴകള്‍ ആഴങ്ങള്‍
ആറാടിയൊഴുകൂ നയനങ്ങളേ..
കളഭം പൊഴിയും ആകാശം..
തിരശ്ശീല ഞൊറിയൂ മേഘങ്ങളേ..
അഴകിൻ പുഴകള്‍ ആഴങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
azhakin puzhakal

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം