കന്യാപുത്രന്‍ ഭൂമിയില്‍

കന്യാപുത്രന്‍ ഭൂമിയില്‍
വന്നു പിറന്ന രാത്രിയില്‍
വിണ്ണവര്‍ തൂകും തേന്മൊഴി
മണ്ണില്‍ മുഴങ്ങും മാറ്റൊലി
ഗ്ലോറിയാ....

നവം നവം പ്രകാശമായ്
മഹീതലം പ്രശാന്തമായ്
മനസ്സുപൊതിഞ്ഞ തമസ്സകറ്റി
വാനിലന്നു പുതുതാരമൊന്നു തെളിയെ

പുതുതാരയെ നോക്കി അണയുന്നു
പല വീഥികള്‍ താണ്ടി രാജാക്കള്‍
പല കാഴ്ചകളോടെ രാജാക്കള്‍
പ്രിയ ശിശുവേ കണ്ടുവണങ്ങുന്നു

തിരുജനനത്തിന്‍ കഥയറിയുന്നു
ഭയചഞ്ചലനായ് ഹേറോദോസ്
പിഞ്ചുടലുകളേ ഇളമുയിരുകളേ
കൊലചെയ്യുകയായ് ഹേറോദോസ്
നിണമോ കടലായ് അവിടേ
ഗ്ലോറിയ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanya puthran

Additional Info

Year: 
1986
Lyrics Genre: 

അനുബന്ധവർത്തമാനം