മേരീ തുടുത്തൊരു മേരി

മേരീ തുടുത്തൊരു മേരി
റോസാപ്പൂ പോലൊരു മേരീ
മേരീ നീ ഓമനയല്ലേ റോസിമേരീ
ആട്ടവിളക്കിലെ പൊൻതിരി പോലെ
ആറ്റിലുയരണ വെൺതിരപോലെ
കാറ്റിലാടണ കനകക്കതിരായി റോസിമേരീ
റോസിമേരീ

എന്റെ മാനവും പൊന്നിട്ടു നിന്നേ
നിന്റെ മോഹവും പൂവിട്ടു വന്നേ
എന്നിട്ടും എന്തിനാണാവോ നിന്റെ മനസ്സിലൊരങ്കലാപ്പ് അങ്കലാപ്പ്
മേരീ തുടുത്തൊരു മേരി
റോസാപ്പൂ പോലൊരു മേരീ
മേരീ നീ ഓമനയല്ലേ റോസിമേരീ
റോസിമേരീ

കർത്താവിനെ കുരിശിൽ തറച്ചപ്പം കള്ളന്മാരാണേ രണ്ടുവശം
എനിക്കും വന്നാ ഭാഗ്യം കെടച്ചേല്
തന്തോയം തന്തോയം തന്തോയം.
തന്തോയം തന്തോയം തന്തോയം (2)

ആ മേരീ തുടുത്തൊരു മേരി
റോസാപ്പൂ പോലൊരു മേരീ
മേരീ നീ ഓമനയല്ലേ റോസിമേരീ റോസിമേരീ

കയ്ച്ചിട്ടിങ്ങോട്ടിറക്കാനും വയ്യേ
മധുരിച്ചിട്ടങ്ങോട്ട് തുപ്പാനും മേലേ
വിധിയിങ്ങനെ ആരു വിധിച്ചു
പൊന്നുടയോനേ തമ്പുരാനേ
പൊന്നുടയോനേ തമ്പുരാനേ (2)

കൂരിരുട്ടിനു കൂമൻകൂട്ട് ഇളംകള്ളിന് കരിമീൻ കൂട്ടാൻ
പെരുംകള്ളിക്ക് കഞ്ഞിവിളമ്പാൻ ഞാനും കൂട്ട്

ഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ
രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ
മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാ
ചക്കര കൂട്ടാ ടാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
meri thuduthoru meri

അനുബന്ധവർത്തമാനം