മഞ്ചാടിമണിമാല

മഞ്ചാടിമണിമാല മാറിലണിഞ്ഞേ ഹൊയ്
മാറാളിപ്പെണ്ണാളും ഒരുങ്ങി വന്നേ ഹോയ്
മാനം കരിമ്പടം പുതയ്ക്കണ നേരത്ത്
കന്യകമാരെല്ലാം ആടിപ്പാട്
ആണുങ്ങളോടൊത്ത് ചേർന്ന്  പാട് (മഞ്ചാടി..)
 
എണ്ണക്കറുപ്പുള്ള  കണ്ണാളേ നിന്റെ
പയ്യാരം കേട്ട് കുളിരണൊണ്ടേയ്
തേവാരം മലയിലു കുടി കൊള്ളും  ദൈവങ്ങൾ
അടിയാരെ കാക്കുവാൻ നേർച്ചയാണേഏ
മാടനുണ്ട് മറുതയുണ്ട്
മാനത്തെ പൈങ്കിളി കൂട്ടിനുണ്ടേയ്
ആടി വായോ അറിഞ്ഞു വായോ
പൂമി വാഴും തേവർ കൂട്ടിനു വായോ (മഞ്ചാടി..)
 
 
മാറത്തു മറുകുള്ള പെണ്ണാളേ മെയ്യിൽ
മയിലാഞ്ചിച്ചോപ്പ് തുടിക്കണൊണ്ടേയ്
തീയാളും കണ്ണുമായ് മല വാഴും ഭൂതങ്ങൾ
മണ്ണീന്നൊഴിയുമ്പോൾ  നേർച്ചയാട്
കൊട്ടുണ്ടേയ്  കൊരവയുണ്ടേയ്
നച്ചത്രത്തീമിഴി മിന്നലുണ്ടേയ്
പാടി വായോ പറഞ്ഞു വായോ
പൂമി വാഴും തേവർ കൂട്ടിനു വായോ (മഞ്ചാടി..)
 
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Manchaadimanimaala

Additional Info

അനുബന്ധവർത്തമാനം