ഐലസാ ഐലസാ

ഐലസാ ഐലസാ ഐലസാ
ഒത്തു പിടിച്ചാൽ മലയും പോരും ഐലസാ
കെട്ടി വലിച്ചാൽ മാനവും വീഴും ഐലസാ
വെച്ചു പിടിച്ചോ വീലു പിടിച്ചോ പൊന്നളിയാ
നീ തള്ള് ഐലസാ
 
തേക്കും മൂട്ടിലെ കൊച്ചമ്മക്കിനി
തൂക്കിക്കോടുക്കണ മരയന്ത്രം
മരുന്നിനു പോലും പാഴ് വിറകില്ലാ
മരുതും പുന്നയുമാണല്ലോ
 
വെച്ചു പിടിച്ചോ വീലു പിടിച്ചോ പൊന്നളിയാ  നീ തള്ള്  ഐലസാ(ഒത്തു..)
 
 
അവറാൻ മാപ്പിളക്കൊരു തൂക്കം
അസനാരിക്കയ്ക്കര തൂക്കം (2)
ഉണ്ടപ്പാറൂനുരുളൻ വിറക്
നമ്പൂരിച്ചനു പുരവെട്ട് (2) 
വെച്ചു പിടിച്ചോ വീലു പിടിച്ചോ പൊന്നളിയാ  നീ തള്ള്  ഐലസാ
  (ഒത്തു പിടിച്ചാൽ..)
 
വാദ്ധ്യായനിയുടെ വീട്ടിൽ പെണ്ണിനു
വാളൻ പുളിയുടെ കാതൽ വേണം (2)
ചെല്ലൻ പിള്ളക്ക് ചായക്കടയിൽ കല്ലരി
വേവാൻ മുട്ടൻ വേണം (2)
വെച്ചു പിടിച്ചോ വീലു പിടിച്ചോ പൊന്നളിയാ  നീ തള്ള്  ഐലസാ