ഇന്നീ നാടിന്‍ രാജാവു

ഹേയ്.. ഇന്നീ നാടിന്‍ രാജാവു ഞാന്‍
ഇങ്ങെല്ലാര്‍ക്കും നേതാവു ഞാന്‍
ഹേയ്.. ഇന്നീ നാടിന്‍ രാജാവു ഞാന്‍
ഇങ്ങെല്ലാര്‍ക്കും നേതാവു ഞാന്‍
എന്നോമൽ ‌പ്രജകളെ നേരിട്ട് കാണുവാന്‍
സഞ്ചാരം ചെയ്യുന്നു നാടുനീളെ ഞാന്‍
ഹേയ് ഇന്നീ നാടിന്‍ രാജാവു ഞാന്‍
ഇങ്ങെല്ലാര്‍ക്കും നേതാവു ഞാന്‍

വേണ്ടാ കാവല്‍ വേണ്ടാ
എന്റെ നാടെങ്ങും റോടെങ്ങും എനിക്കെഴുന്നെള്ളാന്‍ (2)
വഴിയരികേ കൊട്ടാരം അതിനുചുറ്റും പട്ടാളം
എന്നാലും ഒറ്റക്കാണെന്റെ സഞ്ചാരം (2)
ഇന്നീ നാടിന്‍ രാജാവു ഞാന്‍
ഇങ്ങെല്ലാര്‍ക്കും നേതാവു ഞാന്‍

ഇല്ലാ ചെങ്കോലില്ല
എന്റെ മാളോര്‍തന്‍ സ്നേഹത്തിന്‍ സാമ്രാജ്യത്തില്‍ (2)
അകലെയെഴും ചങ്ങാതീ അരികില്‍ വരൂ കുമ്പാരീ
വന്നാലോ ഞാന്‍ നിന്നെ മന്ത്രിയാക്കീടാം (2)
ഇന്നീ നാടിന്‍ രാജാവു ഞാന്‍
ഇങ്ങെല്ലാര്‍ക്കും നേതാവു ഞാന്‍
എന്നോമൽ ‌പ്രജകളെ നേരിട്ട് കാണുവാന്‍
സഞ്ചാരം ചെയ്യുന്നു നാടുനീളെ ഞാന്‍
ഇന്നീ നാടിന്‍ രാജാവു ഞാന്‍
ഇങ്ങെല്ലാര്‍ക്കും നേതാവു ഞാന്‍
ഹേയ് ...ഹേയ് ...ഹേയ് .....ഹേയ് ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
innee nadin rajavu njan

Additional Info

അനുബന്ധവർത്തമാനം