കുഞ്ഞാടിന്‍ വേഷത്തില്‍
കുഞ്ഞാടിന്‍ വേഷത്തില്‍ ചെന്നായേതോ
കുന്നിന്മേല്‍ പണ്ടു കഴിഞ്ഞുവല്ലോ
എല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി
ഒന്നല്ല രണ്ടല്ല പലപല ദിവസം
കുഞ്ഞാടിന്‍ വേഷത്തില്‍ ചെന്നായേതോ
കുന്നിന്മേല്‍ പണ്ടു കഴിഞ്ഞുവല്ലോ
എല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി
ഒന്നല്ല രണ്ടല്ല പലപല ദിവസം
ലാലാ ലാല ലാലാലാ ലാലാ ലാല ലാലാലാ
കാണുന്നതേതും നേരായിരുന്നു അന്നു് ഭൂമിയില്‍
പുണ്യങ്ങള്‍ മാത്രം പൂവിട്ടുനിന്ന പൂവനം തന്നില്‍ (2)
ചെന്നായിന്‍ കള്ളം വിളഞ്ഞുവല്ലോ
നന്നായവന്‍ ജീവന്‍ കൊയ്തുവല്ലോ
ചെഞ്ചോരയെങ്ങും ചിന്തുന്നതാരും കാണാതെ
മെല്ലെയാകാലം പോകേ
കുഞ്ഞാടിന്‍ വേഷത്തില്‍ ചെന്നായേതോ ലലലലാ
കുന്നിന്മേല്‍ പണ്ടു കഴിഞ്ഞുവല്ലോ ലലലലാ
എല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി
ഒന്നല്ല രണ്ടല്ല പലപല ദിവസം
പാരിന്റെയുള്ളം പാലാഴിയാകും പാതിരാവൊന്നില്‍
നീഹാരമേന്തി മേഘങ്ങള്‍ താഴും നീലരാവൊന്നില്‍ (2)
ഇടയന്റെ പാട്ടൊന്നു കേട്ടുപോലും
അതുകേട്ടു ചെന്നായ് നടുങ്ങിപോലും
വഞ്ചിച്ചുവാഴാന്‍ ആവാതെ പിന്നെ
മര്‍ത്ത്യന്റെയുള്ളില്‍ ഒളിച്ചുപോലും
കുഞ്ഞാടിന്‍ വേഷത്തില്‍ ചെന്നായേതോ
കുന്നിന്മേല്‍ പണ്ടു കഴിഞ്ഞുവല്ലോ
എല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി
ഒന്നല്ല രണ്ടല്ല പലപല ദിവസം