ഒരു നാലുനാളായി

ഒരു നാലുനാളായി എന്റെയുള്ളിൽ തീയാണ്
കഥ നാലുപേരറിഞ്ഞു പോയാൽ പാടാണ്
മുടി ഈറനോടെ തുമ്പുകെട്ടി പൂവെച്ച്‌
അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ് (2)

പുഞ്ചിരിപ്പൂഞ്ചുണ്ടിലെ മുല്ലമലർച്ചെണ്ടുമായി
ഇന്നലെയെൻ സ്വപ്നത്തിൽ വന്നവള് (2)
ഒരു കാരിയം ദേ ചൊല്ലാം പൊന്നേ.. ചങ്ങാതി
കളിയായിതെങ്ങും ആരോടും നീ ചൊല്ലാതേ..
മുടി ഈറനോടെ തുമ്പുകെട്ടി പൂവെയ്ക്കും
അവൾ നാലുമണിപ്പൂവുപോലൊരു പെണ്ണാണ്
അവൾ നാലുമണി പ്പൂവുപോലൊരു പെണ്ണാണ്

താമരപൂങ്കണ്ണിലെ താരകളാം കന്യകൾ
താലമേന്തിയെന്നെ നോക്കി പുഞ്ചിരിച്ചല്ലോ (2)
ഒരു കാരിയം ദേ ചൊല്ലാം പൊന്നേ.. ചങ്ങാതി
കളിയായിതെങ്ങും ആരോടും നീ ചൊല്ലതേ..
തിരി ഏഴുമിട്ട വിളക്കിന്റെ ചേലോടെ..
കരളിൻ വാതിലിൽ വന്നെന്നെ നോക്കി നിൽപ്പാണ്

ഒരു നാലുനാളായി എന്റെയുള്ളിൽ തീയാണ്
കഥ നാലുപേരറിഞ്ഞു പോയാൽ പാടാണ്
മുടി ഈറനോടെ തുമ്പുകെട്ടി പൂവെച്ച്‌
അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്
അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്
ലലലാലലാലാലാലാലാ ..ലലലാലലാലാലാലാലാ

_GZ_AAW5ckY