ഷാരോണ്‍ വനിയിൽ

ഷാരോണ്‍ വനിയിൽ സായന്തനമേ താഴുവതെന്തേ..
കാണാലിപികൾ മേഘാവലിയിൽ മായുവതെന്തേ
ഓ ദൂരെ ദൂരെ വാനിൻ കോണിലേതോ രാവിനേഹാരാർദ്രമാണോ 
ഇന്നേതേരിൽ വേനലാളുന്നുവോ ..
എൻ പാതകൾ ഇലവീണു മൂടുന്നുവോ..
കനവിലാഴങ്ങളിൽ മൗനങ്ങളായി നീറുന്നുവോ ചൂടുന്നുവോ
ഷാരോണ്‍ വനിയിൽ സായന്തനമേ താഴുവതെന്തേ..
ഓ ദൂരെ ദൂരെ വാനിൻ കോണിലേതോ രാവിനേഹാരാർദ്രമാണോ 

വേർപാടിൻ ശ്യാമാരാഗംപോൽ..
ആത്മാവിൽ നോവുമായീ താഴ്‌വാരം നിൽക്കുകയായി
ഒലീവിന്റെ പൂക്കൾക്കുള്ളിൽ നിലാവിന്റെ കണ്ണീർതുള്ളി
ദിവാസ്വപ്നലോകം മാഞ്ഞു നിന്നെ കാണാതെ
ഇന്നേതേരിൽ വേനലാളുന്നുവോ ..
എൻ പാതകൾ ഇലവീണു മൂടുന്നുവോ..
കനവിലാഴങ്ങളിൽ മൗനങ്ങളായി നീറുന്നുവോ ചൂടുന്നുവോ
ഷാരോണ്‍ വനിയിൽ സായന്തനമേ താഴുവതെന്തേ..
ഓ ദൂരെ ദൂരെ വാനിൻ കോണിലേതോ രാവിനേഹാരാർദ്രമാണോ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shaaron vaniyil