വ്യൂഹമേ ചക്രവ്യൂഹമേ
വ്യൂഹമേ ചക്രവ്യൂഹമേ..വ്യൂഹമേ ചക്രവ്യൂഹമേ
പുതിയ കുളമ്പടി നാദവുമായി
പുതിയൊരു ജീവിത വേദാന്തമായി
ഇരമ്പി പുത്തന്‍ തലമുറ ഒന്നായി
ഇരുട്ട് കോട്ടകള്‍ വെട്ടി മുറിക്കാന്‍
കാറ്റ് പോലെ കടലല പോലെ
വ്യൂഹമേ ചക്രവ്യൂഹമേ..വ്യൂഹമേ ചക്രവ്യൂഹമേ
ആ ..ആ ..
വ്യൂഹമേ ചക്രവ്യൂഹമേ..വ്യൂഹമേ ചക്രവ്യൂഹമേ
ആഹാഹാഹാഹാ ..
ദ്രോണര്‍... അന്നു രണഭൂവില്‍
മോഹമായി ചമച്ചു വ്യൂഹങ്ങള്‍..
വിധിയായി വീരന്‍ അഭിമന്യൂ
ധീരമായി പൊരുതി വീണല്ലോ..
അവിടേ ബന്ധമോ മുറിവേറ്റു പിടഞ്ഞു പോയി
അവിടേ സൗന്ദര്യം കരള്‍നൊന്തു കരഞ്ഞു പോയി
വ്യൂഹമേ ചക്രവ്യൂഹമേ..വ്യൂഹമേ ചക്രവ്യൂഹമേ..
ആഹാഹാ ..
വ്യൂഹമേ ചക്രവ്യൂഹമേ..
മനുഷ്യര്‍.. ഇന്നും ഇവിടെങ്ങും..
ദാഹമായി ചതിച്ചു നില്‍ക്കുന്നു
കൊതിയായി ജാതിയും മതവും
തീര്‍ത്തിതാ ചക്രവ്യൂഹങ്ങള്‍..
ഇവിടേ സ്നേഹവും ശരശയ്യ തന്നിലായി
ഇവിടേ ത്യാഗമോ എരിതീയില്‍ വീണുപോയി
വ്യൂഹമേ ചക്രവ്യൂഹമേ..വ്യൂഹമേ ചക്രവ്യൂഹമേ..
ആഹാഹാഹാഹാ ..
വ്യൂഹമേ ചക്രവ്യൂഹമേ..വ്യൂഹമേ ചക്രവ്യൂഹമേ..