കദളീ വനവും കാവും

സ ധ മാ പാ നി ധ മ പ  ഗ പ ധ
സ ധ മാ പാ നി ധ..
സഗ മപ  ഗമ മപ നി നി നി നി
സഗ മപ  ഗമ മപ സ സ സ സ

കദളീ വനവും കാവും
കനകാഭിലാഷങ്ങള്‍ കോര്‍ത്തു
നീ നൃത്തലോലയായി വന്നു
ഓ.. തപ്തവേദിയിലിന്ന് (2)
സ ധ  മ ധ  പ നി ധ പ
ധ പ മ ഗ  പ നി ധ പ

കതിര്‍മണ്ഡപത്തിലെ സൗന്ദര്യമോ ..ആ..
കതിര്‍മണ്ഡപത്തിലെ സൗന്ദര്യമോ
കസ്തൂരിക്കുറിയിട്ട സൗരഭ്യമോ
കസ്തൂരിക്കുറിയിട്ട സൗരഭ്യമോ
ഹൃദയമോഹിനീ മൃദുലരാഗിണീ..
ഹൃദയമോഹിനീ മൃദുലരാഗിണീ..
ഈ മുഗ്ധലാവണ്യം എനിക്ക് തരൂ

കദളീ വനവും കാവും
കനകാഭിലാഷങ്ങള്‍ കോര്‍ത്തു
നീ നൃത്തലോലയായി വന്നു
ഓ.. തപ്തവേദിയിലിന്ന്
ഗമപ മപനീ.. ഗമപ മപസാ

പ്രകൃതിതന്‍ നൂപുര ചിലമ്പൊലിയോ
പ്രഭാതപൂവിന്റെ പരിമളമോ (2)
ശിശിരമായി നീ ..സുഷമയായി നീ
ശിശിരമായി നീ.. സുഷമയായി നീ..
ഈ സ്വപ്നസംഗീതം പകര്‍ന്നു തരൂ

കദളീ വനവും കാവും
കനകാഭിലാഷങ്ങള്‍ കോര്‍ത്തു
നീ നൃത്തലോലയായി വന്നു
ഓ.. തപ്തവേദിയിലിന്ന്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kadali vanavum kavum

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം