മക്കത്തെ ചന്ദ്രികപോലൊരു

മക്കത്തെ ചന്ദ്രികപോലൊരു സുന്ദരിപ്പെണ്ണ്
മൈലാഞ്ചിയണിഞ്ഞു നടക്കും പൈങ്കിളിപ്പെണ്ണ്
കൊതിച്ച ബീവിയെ വിളിക്കുവാനൊരു പുന്നാരക്കാരന്‍
ഒളിച്ചു വച്ചൊരു കിളിച്ച മോഹമായി കിന്നാരക്കാരന്‍
വരുന്നല്ലോ..ഹോ ..ഹോ.  വിരുന്നല്ലോ ഹ..ഹാ..
ഇരുന്നല്ലോ ..ഹായ്..ഹായ്..ഹായ് ചിരിയോടെ മുന്നിലേ
മക്കത്തെ ചന്ദ്രികപോലൊരു സുന്ദരിപ്പെണ്ണ്
മൈലാഞ്ചിയണിഞ്ഞു നടക്കും പൈങ്കിളിപ്പെണ്ണ്

പൊന്നും കിനാവേ മിന്നും കനിയേ കണ്ണിനമൃതല്ലേ
പൊന്നും കിനാവേ മിന്നും കനിയേ കണ്ണിനമൃതല്ലേ
ഇന്ന് വരും നിന്‍ മുന്നില് മാരന്‍ ചുണ്ടില് ഗാനവുമായി
ഇന്ന് വരും നിന്‍ മുന്നില് മാരന്‍ ചുണ്ടില് ഗാനവുമായി

മാരനെ കാണുമ്പം നാണിച്ചീടല്ലേ
ഓടി ഒളിക്കല്ലേ ഓടി ഒളിക്കല്ലേ
കാണാതവന്‍ വന്നു കണ്ണൊന്നു പൊത്തിയാല്‍
കള്ളീ നീ ഓടല്ലേ കള്ളീ നീ ഓടല്ലേ
കിളിവാതിലില്‍ വന്നു വിളിച്ചാല്‍..
കുളിര്‍ കോരി നിറയ്ക്കാന്‍ വന്നാല്‍
മുഹബ്ബത്തായി നിന്ന് കുഴഞ്ഞാല്‍
ഒരു മുത്തം തന്നു കഴിഞ്ഞാല്‍

പിണങ്ങല്ലേ നടുങ്ങല്ലേ.. കളിയല്ല ഓര്‍ത്തോ..
കരളല്ലേ പോരുളല്ലേ.. ചിരിയല്ല ഓര്‍ത്തോ (3)

മക്കത്തെ ചന്ദ്രികപോലൊരു സുന്ദരിപ്പെണ്ണ്
മൈലാഞ്ചിയണിഞ്ഞു നടക്കും പൈങ്കിളിപ്പെണ്ണ്

സുല്‍ത്താനുമായി ദുനിയാവിലെങ്ങും ചുറ്റിക്കറങ്ങേണം
സുല്‍ത്താനുമായി ദുനിയാവിലെങ്ങും ചുറ്റിക്കറങ്ങേണം
പത്തുമാസം കഴിഞ്ഞാലോ നീ ഒരു ഉമ്മയായി തീരേണം
പത്തുമാസം കഴിഞ്ഞാലോ നീ ഒരു ഉമ്മയായി തീരേണം
മുത്തിനെക്കണ്ടാല്‍ വാപ്പാനെപ്പോലെ ഒത്തങ്ങിരിക്കേണം
ഒത്തങ്ങിരിക്കേണം..
കണ്ടാലവനെ ആരും എടുത്ത് മുത്തം കൊടുക്കേണം
മുത്തം കൊടുക്കേണം..
കളിയായവന്‍ ഒന്ന് ചിരിച്ചാല്‍..
കിളി പോലവന്‍ ഒന്ന് മൊഴിഞ്ഞാല്‍
ഒരു സ്വര്‍ഗ്ഗം കണ്ടിടുമല്ലോ
ഒരു സ്വപ്നം പൂത്തിടുമല്ലോ

മറക്കല്ലേ വെറുക്കല്ലേ ഞങ്ങളെയന്ന്
വിളിക്കുമ്പം ചിരിക്കുവാന്‍ മറക്കല്ലേ ബീവീ (3)

മക്കത്തെ ചന്ദ്രികപോലൊരു സുന്ദരിപ്പെണ്ണ്
മൈലാഞ്ചിയണിഞ്ഞു നടക്കും പൈങ്കിളിപ്പെണ്ണ്
കൊതിച്ച ബീവിയെ വിളിക്കുവാനൊരു പുന്നാരക്കാരന്‍
ഒളിച്ചു വച്ചൊരു കിളിച്ച മോഹമായി കിന്നാരക്കാരന്‍
വരുന്നല്ലോ..ഹോ ..ഹോ.  വിരുന്നല്ലോ ഹ..ഹാ..
ഇരുന്നല്ലോ ..ഹായ്..ഹായ്..ഹായ് ചിരിയോടെ മുന്നിലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
makkathe chandrika poloru

Additional Info

Year: 
1984

അനുബന്ധവർത്തമാനം