ശ്യാമമേഘമേ ശ്യാമമേഘമേ

ശ്യാമമേഘമേ ശ്യാമമേഘമേ
കടലിലോ കരയിലോ തിരയുവതാരെ
മഴയുടെ കുടവുമായി അലയുന്നു ദൂരെ
വിജനമീ ഗഗനമാം തിരുവഴിയിലൂടെ
ശ്യാമമേഘമേ ശ്യാമമേഘമേ

സൂര്യനും മൗനം ആഴിയും മൗനം
ഈറൻ മുകിലേ നീയാരോ
രാവിനു വേണോ പകലിനു വേണോ
മൂകാംബരമോ നിൻ തോഴി
നിറമാറിടം ചുരന്നു നിലാവ് പോലവേ
ചിരതാരകൾ പിടഞ്ഞു മിഴിനീരു വാർന്നപ്പോൾ
ഇടനെഞ്ചു നീറി മെല്ലെ അലമാലതന്നിലായി
ആരൊഴുക്കിപോൽ ...
ശ്യാമമേഘമേ ശ്യാമമേഘമേ

കാറ്റല കണ്ടോ മാമല കണ്ടോ
ദൂരെ മായും നിൻ തോണീ
ഓർമ്മയിൽ ഉണ്ടോ മറവിയിൽ ഉണ്ടോ
ഒരു താരാട്ടിൻ പൊൻപീലി
തിരയാനിടങ്ങൾ തീർന്നു കിനാവു മായവേ
വഴിദീപവും പൊലിഞ്ഞു നിഴലാടി വീഴവേ
പടിവതിലൊന്നു ചാരി വെറും അശ്രുധാരയായി
പെയ്തൊഴിഞ്ഞുവോ

ശ്യാമമേഘമേ ശ്യാമമേഘമേ
കടലിലോ കരയിലോ തിരയുവതാരെ
മഴയുടെ കുടവുമായി അലയുന്നു ദൂരെ
വിജനമീ ഗഗനമാം തിരുവഴിയിലൂടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shyamamegham shyamameghame(oru indian pranayakadha malayalam movie)