വാളെടുക്കണം വലവിരിക്കണം

വാളെടുക്കണം വലവിരിക്കണം
വേണ്ടിടത്ത് വേണ്ടപോലെ വാൽനടക്കണം
വേഷം കെട്ടണം നാണം മാറ്റണം
വേണ്ടിവന്നാൽ വായപൊത്തി വിലയെടുക്കേണം
മാലൊരു കാണുമ്പോൾ നേരെ നിൽക്കണം
മേലോരെ കാലുതൊട്ട് തലയ്ക്ക് വൈക്കണം
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..

നേരാനേരത്ത് വാക്ക് മാറ്റണം
കാലുമാറണം ചോട് മാറ്റണം
നാലാള് കൂടുമ്പോൾ കേറി നിൽക്കണം
ഓടിയെത്തണം വീറു കാട്ടണം
ആളുന്ന തീയില് പിരിയെണ്ണ പാറണം
ആപത്തിൽ അവനോന്റെ തടി നോക്കണം

നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
valedukanam valavirikanam(oru indian pranayakadha malayalam movie)