ഒരേ വീണതന്‍ തന്ത്രികള്‍

ഒരേ വീണതന്‍ തന്ത്രികള്‍
ഒരേ ചില്ലതന്‍ പൂവുകള്‍
പിരിയാനാകത്ത കണ്മണീ
പിറവിയേകാത്ത ജനനി
അവളെന്റെ ജനകീ

കുങ്കുമപ്പുലരിയായുണര്‍ന്നു അവള്‍
സിന്ദൂരസന്ധ്യപോല്‍ പടര്‍ന്നു (2)
അമ്മയെപ്പോലന്നമേകീ
അമ്മയെപ്പോലന്നമേകീ
ധനമെന്നപോല്‍ ഐശ്വര്യമേകീ
അവളെന്റെ ജനനീ
ഒരേ വീണതന്‍ തന്ത്രികള്‍
ഒരേ ചില്ലതന്‍ പൂവുകള്‍
ഒരേ ചില്ലതന്‍ പൂവുകള്‍

ഇരുളേറുമെന്‍ കണ്ണിന്‍ നാളം
അവള്‍ ചൊരിയുന്നതാരിലും സ്നേഹം
കരുണാര്‍ദ്രമായില്ല കാലം
കരുണാര്‍ദ്രമായില്ല കാലം
അവളെ കതിര്‍മണ്ഡപത്തിലയയ്ക്കാന്‍
അവളെന്റെ ജനനീ

ഒരേ വീണതന്‍ തന്ത്രികള്‍
ഒരേ ചില്ലതന്‍ പൂവുകള്‍
പിരിയാനാകത്ത കണ്മണീ
പിറവിയേകാത്ത ജനനി
അവളെന്റെ ജനനീ
ഒരേ വീണതന്‍ തന്ത്രികള്‍
ഒരേ ചില്ലതന്‍ പൂവുകള്‍

Chakravalam Chuvannappol | Ore Veenathan song